ഹര്‍ത്താലുകള്‍ നമുക്ക്
പുത്തരിയല്ല, ഇടതനും വലതനും സ്വതന്ത്രനും രാഷ്ട്രീയമുള്ളവനും ഇല്ലാത്തവനും
മത്സരിച്ചു നടത്തുന്ന നമ്മുടെ കേരളത്തില്‍ മാത്രം കണ്ടു വരുന്ന പ്രതിഭാസം,
അതിങ്ങനെ വീശീയടിച്ച്ചു പോയാ, ന്റെ സാറേ, പൊകയും തീയും കല്ലുമാല്ലാതെ മറ്റൊന്നും കാണൂല്ല!!
ഞാനൊക്കെ പത്തില്
പഠിക്കുമ്പോ ഒരു ഹര്‍ത്താലിന് വേണ്ടി മമ്പുറം പള്ളിയിലേക്ക് നേര്ച്ച
നേരുമായിരുന്നു, ഓണം വരുന്ന പോലെ ആയിരുന്നു അപ്പൊ ഒരു ഹര്‍ത്താല്‍ എന്നൊക്കെ
കേട്ടാല്‍! ഇന്നിപ്പോ ആകെ മാറി, ഹര്‍ത്താല്‍ ഇല്ലാത്ത ദിവസം നോക്കി നടക്കുകയാണ് നമ്മള്‍
അന്ന എന്തെങ്കിലും മംഗല്യവും മറ്റും വെക്കാന്‍. മുന്‍ MLA യുടെ പാല് കാച്ചലിന് പാല്
തിളക്കാതെ വന്നാലും മന്ത്രിയുടെ ഭാര്യ ഇരട്ട പെട്ടാലും ഹര്‍ത്താല്‍ എന്നും
പറഞ്ഞിരങ്ങുന്നത് കൊണ്ട് ഗൗരവമുള്ള പല കാര്യങ്ങളും പൊതു ശ്രദ്ധ ലഭിക്കാതെ
പോകുന്നു.
എന്തിനാണ് നാളെ ഹര്‍ത്താല്‍?
അതാര്‍ക്കും അറിയണ്ട! “ബസ് ഉണ്ടോ? സ്കൂള്‍ ഉണ്ടോ” എന്ന അറിഞ്ഞാല്‍ മതി! ഈ ഹര്‍ത്താലുകള്‍
ആഹ്വാനം ചെയ്യുന്നവര്‍ക്ക് പോലും
കാര്യത്തെ കുറിച്ച് ഉപരിപ്ലവമായ വിവരം മാത്രമേ കാണൂ! പശ്ചിമഘട്ടത്തിന്റെ
സംരക്ഷണത്തിനു വേണ്ടി നിയമിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെതിരെയാണ്
ഇപ്പോഴത്തെ പ്രതിഷേധം! മുന്പ് ഇതേ കാര്യത്തിനായി നിയമിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
അന്ന് അട്ടി മറിച്ചവര്‍ തന്നെയാണ് ഈ പുതിയ കമ്മിറ്റിയെയും നിയമിച്ചത്! ഇതും
പ്രതിഷേധത്തിനോടുവില്‍ ‘ആന കിടന്നിടം പൂട പോലുമില്ല’ എന്ന പറഞ്ഞ പോലെയാകുമെന്നതില്‍
ലവലേശം സംശയമില്ല. പഠിക്കാന്‍ പുതിയ വേറെ കമ്മിഷന്‍ വരും!! അവരെ തീറ്റി പോറ്റി
അവസാനം ഈ സംരക്ഷിതമേഘലകള്‍ നാമാവശേഷമാകുന്നത് വരെ ഇത് തുടരും!
നമ്മള്‍ ചര്‍ച്ച
ചെയ്യുന്നത് നമ്മുടെ നിലനില്പ് മാത്രമാണ്. മെട്രോയ്ക്ക് ഭാരതപുഴയും പെരിയാറും
ഊറ്റി കുടിക്കാനും, അതിരപ്പള്ളിയെ മൃത്യ പ്രാണയാക്കി വികസനം വരാനും നമുക്ക്
എന്തോരാവേഷമാണ്! തെല്ലിട നേരത്തെ അഹംഭാവം മതി നമുക്കിതിനെല്ലാം, പക്ഷെ ശത നൂറ്റാണ്ടുകള്‍
കൊണ്ട് രൂപം കൊണ്ട ഈ പരിസ്ത്ഥിതി വ്യവസ്ഥ ഉണ്ടാക്കാന്‍ ഈ മൌട്യന്മാരായ വികസന പകര്‍പ്പുകള്‍ക്ക്
കഴിയുമോ? പരിസ്ഥിതിയെ സംരക്ഷിക്കാനാണ് ഈ പഠനങ്ങള്‍ ഒക്കെ നടക്കുന്നത്. പക്ഷെ
നമുക്ക് സംരക്ഷിക്കേണ്ടത് നൈമിഷികമായ നമ്മുടെ സുഘങ്ങള്‍ മാത്രമാണ്!
അതനുഭവിക്കാതിരിക്കാന്‍ എങ്ങനെ കഴിയും? മനുഷ്യനായിപോയില്ലേ??